Skip to main content

ആനൂകൂല്യത്തിന് അപേക്ഷിക്കാം

കൊടുങ്ങല്ലൂർ വാട്ടർ അതോറിറ്റിയുടെ പരിധിയിൽ വരുന്ന കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി, എറിയാട്, എടവിലങ്ങ് ഗ്രാമപഞ്ചായത്തുകളിൽ വാട്ടർ കണക്ഷൻ എടുത്തിട്ടുളള ബിപിഎൽ കാർഡ് ഉടമകളിൽ വെളളക്കരം സൗജന്യത്തിനായി മുൻപ് അപേക്ഷ നൽകിയവരും പുതുതായി അപേക്ഷിക്കുന്നവരും ജനുവരി ആറ് മുതൽ 29 വരെയുളള ദിവസങ്ങളിൽ അപേക്ഷ നൽകണം. പ്രതിമാസം 15000 ലിറ്ററിൽ താഴെ ഉപഭോഗം ഉളളവർ അപേക്ഷയോടൊപ്പം ബിപിഎൽ റേഷൻ കാർഡ്, കൺസ്യൂമർ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം ഓഫീസിലെത്തി ആനുകൂല്യം പുതുക്കണം.

date