Post Category
തണ്ണീര്‍മുക്കം ജൈവ വേപ്പിന്‍ ഗ്രാമം: വിളവെടുപ്പ് ഉത്സവം നടത്തി
ആലപ്പുഴ: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ ജൈവ വേപ്പിന്‍ ഗ്രാമം വിളവെടുപ്പ് നടത്തി. പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പന്ത്രണ്ട് ഗ്രൂപ്പുകളിലായി ഇരുപത് ഏക്കറിലാണ് വേപ്പിലഗ്രാമം പദ്ധതി പ്രകാരം വേപ്പില കൃഷി നടത്തിയത്. ജൈവമായി കൃഷിചെയ്ത വേപ്പില ആയതിനാല്‍ തണ്ണീര്‍മുക്കത്തെ വേപ്പിലക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഈ വര്‍ഷം മുതല്‍ ഒരു വീട്ടില്‍ ഒരു ജൈവ വേലി എന്ന പദ്ധതി പഞ്ചായത്ത് നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം രമേഷ് ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ രേഷ്മ രംഗനാഥ്, രമാ മദനന്‍, ബിനിത, സുധര്‍മ്മ സന്തോഷ് , കണ്‍വീനര്‍ ചന്ദ്രലേഖ എന്നിവര്‍ പ്രസംഗിച്ചു.
date
- Log in to post comments