Skip to main content

വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതി; തണ്ണീര്‍മുക്കത്ത് കക്ക നിക്ഷേപിച്ചു

 

ആലപ്പുഴ: വേമ്പനാട് കയല്‍ സംരക്ഷണ പദ്ധതിയുടെ ഭാഗമായി തണ്ണീര്‍മുക്കത്ത് കക്ക നിക്ഷേപിച്ചു. വേമ്പനാട് കയലിലെ മത്സ്യ- കക്ക സമ്പത്ത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വേമ്പനാട് കായലില്‍ വിവിധ ഭാഗങ്ങളിലായി പതിനാല് മത്സ്യ സങ്കേതങ്ങളും പതിനാല് കക്ക പുനരുജ്ജീവന സങ്കേതങ്ങളും ഇതിന്റെ ഭാഗമായി നിര്‍മ്മിക്കും.
വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം കക്ക കുഞ്ഞുങ്ങളെ കായലില്‍ നിക്ഷേപിച്ചു. വേമ്പനാട് കായലില്‍ മല്ലികക്ക വിതറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് പദ്ധതി ഉദ്ഘാടനം ചെയ്തു. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനൊപ്പം കായലിലെ കറുത്ത കക്കയുടെ ഉത്പ്പാദനം വര്‍ദ്ധിപ്പക്കുന്നതിന് സംസ്ഥാന മത്സ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കക്ക സൊസൈറ്റികള്‍, ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍, സഹകരണ സംഘങ്ങള്‍, സ്വയംസഹായ സംഘങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എന്നിവയുടെ സംയുകക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നേരത്ത പദ്ധതിയുടെ ജില്ല തല ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചിരുന്നു.
കറുത്തകക്ക സഹകരണ സംഘം പ്രസിഡന്റ് പി.കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സതിമിതി അധ്യക്ഷ സിന്ധുവിനു, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിനിത മനോജ്, ഗ്രാമപഞ്ചായത്ത് അംഗം രമേഷ് ബാബു ഫിഷറീസ് ഓഫിസര്‍ എസ്. മിനിമോള്‍, കറുത്തകക്ക സഹകരണ സംഘം സെക്രട്ടറി കല, പ്രോജക്ട് അസിസ്റ്റന്റ് ബിബിന്‍ സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.

date