Skip to main content

അതിസൂക്ഷ്മ വ്യവസായങ്ങള്‍ക്ക് പലിശ സബ്‌സിഡി

    അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അതിസൂക്ഷ്മ ഗാര്‍ഹിക വ്യവസായങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ പദ്ധതിയായ പലിശ സബ്‌സിഡിക്ക് ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു.  ഉല്‍പാദന മേഖലയിലോ ജോബ് വര്‍ക്കിലോ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും മുതല്‍ മുടക്ക് അഞ്ച് ലക്ഷത്തില്‍ കുറവും അഞ്ച് കുതിരശക്തിയില്‍ കവിയാതെ വൈദ്യുതി ഉപയോഗിക്കുന്നതുമായ യൂണിറ്റുകളാണ് ഈ വിഭാഗത്തില്‍പെടുന്നത്.  വൈറ്റ് കാറ്റഗറിയിലുള്ള സംരംഭങ്ങള്‍ക്കായിരിക്കും തുടക്കത്തില്‍ ഈ ആനുകൂല്യം ലഭിക്കുക.  സംരംഭകരുടെ ബാങ്ക് വായ്പയുടെ പലിശയില്‍ ഇളവായിട്ടാണ് ആദ്യ മൂന്ന് വര്‍ഷത്തേക്ക് ആനുകൂല്യം ലഭിക്കുക.  
    മറ്റേതെങ്കിലും തരത്തിലുള്ള കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ധനസഹായമോ പലിശയിളവ് വായ്പയോ ലഭിച്ചിട്ടുള്ള യൂണിറ്റുകള്‍ അപേക്ഷിക്കാന്‍ അര്‍ഹമല്ല.   ജില്ലാ വ്യവസായ കേന്ദ്രം/താലൂക്ക് വ്യവസായ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ ധനകാര്യ സ്ഥാപനത്തില്‍ നിന്നുള്ള ശുപാര്‍ശ സഹിതം സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്  ജില്ലാ വ്യവസായ കേന്ദ്രമായോ താലൂക്ക് വ്യവസായ ഓഫീസുമായോ ബന്ധപ്പെടാം.  ഫോണ്‍ 0483 2734812.

 

date