Skip to main content

ഇന്ന് ദേശീയ സമ്മതിദായകദിനം

ഇന്ന് (ജനുവരി 25) ദേശീയ സമ്മതിദായകരുടെ ദിനമായി ആചരിക്കുന്നു.  ദിനത്തോടനുബന്ധിച്ച് ജനാധിപത്യത്തിന്റെ ആശയം വ്യാപിപ്പിക്കുന്നതിനും സമ്മതിദാനാവകാശത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇന്ന് സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കും.  കലക്‌ട്രേറ്റിലും ജില്ലയിലെ മറ്റു ഓഫീസുകളിലും ഓഫീസ് മേധാവികളുടെ നേതൃത്വത്തില്‍ രാവിലെ 11ന് പ്രതിജ്ഞ എടുക്കും.  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ ദിനവുമായി ബന്ധപ്പെട്ട് സംവാദം, പ്രസംഗം, മോക്ക് പോള്‍, ചിത്രരചന, ക്വിസ് മത്സരം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.

 

date