Skip to main content

വാക്-ഇന്‍ ഇന്റര്‍വ്യൂ 

 

    ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ ഡോര്‍സ്റ്റെപ്പ് ആന്റ് ഡൊമിസില്ലറി പദ്ധതിയില്‍ വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ എമര്‍ജന്‍സി വെറ്ററിനറി സര്‍വ്വീസ് ലഭ്യമാക്കുന്നതിന് തൊഴില്‍ രഹിതരായ  വെറ്ററിനറി ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം 179 ദിവസത്തെ  കരാര്‍ അടിസ്ഥാനത്തിലായിരിക്കും. 39,500/-രൂപ കണ്‍സോളിഡേറ്റഡ് ശമ്പളം ലഭിക്കും. നിയമനം. ജനുവരി 27ന് രാവിലെ 11 ന് ജില്ലാ  മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍ 04936 202292 

date