Skip to main content

വരള്‍ച്ചാ പ്രതിരോധം  തടയണകള്‍ നിര്‍മിക്കണം

    ഹരിതകേരളം മിഷന്‍ ലക്ഷ്യമിടുന്ന ജല സുരക്ഷ കൈവരിക്കുന്നതിനായി വേനല്‍ക്കാല പ്രതിരോധപ്രവര്‍ത്തനമെന്ന രീതിയില്‍ ജില്ലയിലെ മുഴുവന്‍ വാര്‍ഡിലുമുളള കുളം നവീകരണം,കിണര്‍ റീചാര്‍ജിംഗ്,തടയണ നവീകരിക്കല്‍ തുടങ്ങിയ ജലസംരക്ഷണ പ്രവര്‍ത്തികള്‍ അടിയന്തര പ്രാധാന്യത്തോടെ ഏറ്റെടുക്കണമെന്ന് ജില്ലാ ഹരിത കേരളം മിഷന്‍ ചെയര്‍പേഴ്‌സനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ുമായ ടി. ഉഷാകുമാരി ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വാര്‍ഡ് അംഗങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങല്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ക്രോഡീകരിച്ച് ഇടക്കാല റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാനും ജലസംരക്ഷണപ്രവര്‍ത്തികള്‍ക്കാവശ്യമായ തുക ലഭ്യമാക്കാന്‍ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കാനും യോഗത്തില്‍ തീരുമാനിച്ചു.ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍ അധ്യക്ഷത വഹിച്ചു.ചെറുകിട ജലസേചന വിഭാഗം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാരായ കെ,അനൂപ്കുമാര്‍,പി.സി അനിത,അസി.പ്ലാനിംഗ് ഓഫീസര്‍ സുഭദ്രാ നായര്‍,ഹരിത കേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി.കെ സുധിര്‍ കിഷന്‍ എന്നിവര്‍ സംസാരിച്ചു.
 

date