ലൈഫ് മിഷന് ബ്ലോക്ക്, നഗരസഭ കുടുംബസംഗമങ്ങളും അദാലത്തും 18ന് അവസാനിക്കും
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഭവനം നിര്‍മിച്ചു നല്‍കിയവര്‍ക്കായി ആരംഭിച്ച കുടുംബസംഗമങ്ങളും അദാലത്തുകളും എല്ലാ ബ്ലോക്കുകളിലും നഗരസഭകളിലുമായി ജനുവരി 18ന് അവസാനിക്കും. റാന്നി ബ്ലോക്ക് പഞ്ചായത്തിലെ കുടുംബസംഗമം ജനുവരി 10ന് മാമുക്ക് വളവനാട് ഓഡിറ്റോറിയത്തില്‍ നടക്കും. ഇലന്തൂര്‍, കോയിപ്രം, പറക്കോട് എന്നീ ബ്ലോക്കുകളിലെ കുടുംബസംഗമം ജനുവരി 11ന് നടക്കും. കോഴഞ്ചേരി മാര്‍ത്തോമ സീനിയര്‍ സെക്കന്ററി സ്കൂളില്‍ ഇലന്തൂര്‍ ബ്ലോക്കിന്റെയും ചെട്ടിമുക്ക് മാരാമണ്‍ എം.എം.എ.എച്ച്.എസ്.എസില്‍ കോയിപ്രം ബ്ലോക്കിന്റെയും ഏഴംകുളം നാഷണല്‍ സെന്‍ട്രല്‍ സ്കൂളില്‍ പറക്കോട് ബ്ലോക്കിന്റെയും കുടുംബസംഗമം നടക്കും.
ജനുവരി 14ന് മല്ലപ്പള്ളി ബ്ലോക്ക്, തിരുവല്ല നഗരസഭ എന്നിവിടങ്ങളില്‍ കുടുംബസംഗമം നടക്കും. മല്ലപ്പള്ളി ബ്ലോക്കിലെ കുടുംബസംഗമം ബധനി പാരിഷ് ഹാളിലും തിരുവല്ല നഗരസഭയുടെ കുടുംബസംഗമം എം.ജി.എം. ഓഡിറ്റോറിയത്തിലുമാണ് ഒരുക്കിയിട്ടുള്ളത്.
പന്തളം ബ്ലോക്കിലെ കുടുംബസംഗമം പന്തളം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലും പത്തനംതിട്ട നഗരസഭയിലെ കുടുംബസംഗമം അബാന്‍ ജംഗ്ഷന് റോയല്‍ ഓഡിറ്റോറിയത്തിലും ജനുവരി 16ന് നടക്കും. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കുടുംബസംഗമം വളഞ്ഞവട്ടം സെന്റ് മേരീസ് പാരിഷ് ഹാളില്‍ ജനുവരി 17ന് നടക്കും. പന്തളം നഗരസഭ കുടുംബസംഗമം പന്തളം കുരമ്പാല സെന്റ് തോമസ് പാരിഷ് ഹാളില്‍ ജനുവരി 18ന് നടക്കും
- Log in to post comments