Skip to main content

ആര്‍.സി.സി. ടെലിഫോണ്‍ സേവനം താല്‍ക്കാലികമായി തടസ്സപ്പെടും

റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിലെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് മാറ്റുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ആര്‍.സി.സി യിലേക്കുള്ള ടെലിഫോണ്‍ സേവനങ്ങള്‍ ജനുവരി 26 മുതല്‍ 31 വരെ തടസ്സപ്പെടും. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഇനിപ്പറയുന്ന മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടാം. രോഗികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക്: കാഷ്വാലിറ്റി 9497725541, നഴ്‌സിംഗ് സൂപ്പര്‍വൈസര്‍ 9446417454 (ഉച്ചയ്ക്ക് 2.30 മുതല്‍ രാവിലെ 9.30 വരെ), പൊതുവായ വിവരങ്ങള്‍ക്ക് (പ്രവൃത്തിദിവസങ്ങളില്‍ മാത്രം) പി.ആര്‍.ഒ 8304952541 (രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു വരെ). ഫെബ്രുവരി ഒന്ന് മുതല്‍ പഴയ നമ്പറുകള്‍ പ്രാബല്യത്തില്‍ വരും. 

പി.എന്‍.എക്‌സ്.317/18

date