Skip to main content

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വായ്പ

 

ജില്ലയിലെ മറ്റു പിന്നോക്ക (ഒബിസി)/ മതന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവരും കുടുംബവാര്‍ഷികവരുമാനം ആറ് ലക്ഷം രൂപയില്‍ താഴെയായിട്ടുള്ളവരുമായ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കേരള പിന്നോക്കവിഭാഗ വികസന കോര്‍പറേഷന്‍ ഗൃഹപുനരുദ്ധാരണം/വാഹനവായ്പ/ വ്യക്തിഗത വായ്പ എന്നിവ നല്കുന്നു. അപേക്ഷകരുടെ പ്രായം 18-നും 60നും മധ്യേ. വായ്പാ തുക സ്‌കീമിന് അനുസൃതമായി ആറു ലക്ഷം രൂപ വരെ ലഭിക്കും. പലിശനിരക്ക് ഒമ്പത് മുതല്‍ 11 ശതമാനം വരെ. വായ്പയ്ക്ക് വസ്തുജാമ്യമോ ഉദ്യോഗസ്ഥജാമ്യമോ ആവശ്യമാണ്. താത്പര്യമുള്ളവര്‍ എറണാകുളം നോര്‍ത്ത് പരമാര റോഡിലുളള സ്‌പെഷ്യലിസ്റ്റ് ആശുപത്രിക്ക് സമീപം കോര്‍പറേഷന്റെ ജില്ലാ ഓഫീസില്‍ ഫെബ്രുവരി 15-ന് മുമ്പ് നേരിട്ട് ഹാജരാവണം. ഫോണ്‍ 2394005

date