Post Category
പ്രോത്സാഹന ധനസഹായം
സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ 2017-18 അദ്ധ്യയന വര്‍ഷം ഒന്നു മുതല്‍ നാലുവരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് പ്രോത്സാഹന ധനസഹായം നല്കുന്നു. സ്കൂള്‍ മേധാവികള്‍ ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ പഠിക്കുന്ന 2017 ജൂണ്‍ ഒന്നു മുതല്‍ 2018 ജനുവരി 31 വരെ 75 ശതമാനത്തിനു മുകളില്‍ ഹാജരുളള പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ഫെബ്രുവരി അഞ്ചിനകം ഫോറം നമ്പര്‍ ഒന്നില്‍ ഹാജര്‍ സംബന്ധിച്ച സാക്ഷ്യപ്പെടുത്തല്‍ സ്ഥാപന മേധാവിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ സഹിതം കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 04828 202751
(കെ.ഐ.ഒ.പി.ആര്-181/18)
date
- Log in to post comments