Skip to main content

കുടുംബശ്രീ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

 

ജില്ലയിലെ കുടുംബശ്രീ ത്രിതല സംഘടന സംവിധാനത്തിലേക്കുളള തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തീകരിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ എഡിസി (ജനറല്‍) പി.എസ് ഷിനോ അറിയിച്ചു. 71 ഗ്രാമ പഞ്ചായത്തിലേക്കും ആറ് നഗരസഭ സംവിധാനത്തിലേക്കുമുളള സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവരെയാണ് തെരഞ്ഞെടുത്തത്. 46 സിഡിഎസുകളില്‍ പുതിയ ചെയര്‍പേഴ്‌സണ്‍മാരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഇന്ന് (ജനുവരി 26) അതത് തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്‍മാരുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏല്‍ക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ് അറിയിച്ചു.  

 

                                                    (കെ.ഐ.ഒ.പി.ആര്‍-186/18)

date