Post Category
ആനകളെ ഉപയോഗിക്കുന്നത് സംബന്ധിച്ച രജിസ്ട്രേഷന് സമയം നീട്ടി
ഉത്സവാഘോഷങ്ങളില്‍ ആനകളെ ഉപയോഗിക്കുന്ന ക്ഷേത്രങ്ങള്‍/ ദേവസ്വങ്ങള്‍ക്ക് (മുമ്പ് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവ) ആനകളെ ഉപയോഗിക്കുന്നത് സംബന്ധിച്ച രജിസ്ട്രേഷന് നടത്തുന്നതിന് ജനുവരി 20 മുതല്‍ ഒരുമാസത്തെക്ക് സമയം അനുവദിച്ചു. 2012 വരെ ആനകളെ എഴുന്നള്ളിച്ചിരുന്ന ഉത്സവങ്ങള്‍/ പൂരങ്ങള്‍ എന്നിവക്കാണ് രജിസ്ട്രേഷന് അനുവദിക്കുന്നത്. രജിസ്ട്രേഷന് ആവശ്യമുള്ള ക്ഷേത്രങ്ങള്‍/ ദേവസ്വങ്ങള്‍ , 2012 വരെ ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിച്ചിരുന്നു എന്ന് തെളിയിക്കുന്നത് സംബന്ധിച്ച രേഖകള്‍ സഹിതം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് ഇടുക്കിക്ക് ഫെബ്രുവരി 19ന് മുമ്പ് അപേക്ഷ നല്‍കണം. ഫോണ്‍ 04862 232505.
date
- Log in to post comments