സ്കില്‍സ് കേരള ഉദ്ഘാടനം ഇന്ന്
വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യ സ്കില്‍സ് കേരള -2020 കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ജനുവരി 15 ന് രാവിലെ 10 മണിക്ക് ഗവ. ഐ.ടി.ഐ ഓഡിറ്റോറിയത്തില്‍ നടക്കും. കോഴിക്കോട് കോര്പ്പറേഷന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. കോര്പ്പറേഷന് വാര്‍ഡ് കൗണ്‍സീലര്‍ കെ രതീദേവി അധ്യക്ഷത വഹിക്കും.
ലഹരി വിമുക്ത പ്രതിജ്ഞ 16 ന്
ജില്ലയില്‍ 90 ദിന ലഹരി വിമുക്ത തീവ്രയത്നത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളിലും ജനുവരി 16 ന് രാവിലെ 11 മണിക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു അറിയിച്ചു.
വാഹനങ്ങള്‍ ആവശ്യമുണ്ട്
കോഴിക്കോട് ആരോഗ്യകേരളം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്സി പെര്‍മിറ്റുളള എയര്‍ കണ്ടീഷന്‍ ചെയ്ത വാഹനങ്ങള്‍ ആവശ്യമുണ്ട്. വിശദ ടെണ്ടര്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ആരോഗ്യ കേരളം ഓഫീസുമായോ, വെബ്സൈറ്റ് www.arogyakeralam.gov.in ബന്ധപ്പെടണം. ഫോണ്‍ 0495 2374990.
വിമുക്തിയ്ക്ക് ഹെല്പ് ലൈന്‍ നമ്പര്‍
കോഴിക്കോട് ബീച്ച് ഗവണ്മെന്റ് ജനറല്‍ ആശുപത്രിയില്‍ വിമുക്തി ഡി അഡിക്ഷന് സെന്ററില്‍ രോഗികള്‍ക്ക് ലഹരി മോചന ചികിത്സാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും സംശയ നിവാരണത്തിനുമായി ഹെല്‍പ്പ് ലൈന്‍ നമ്പര്‍. 9495002270 എന്ന നമ്പറില്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് നാല് വരെ ബാന്ധപ്പെടാം. ലഹരിമോചന കൗണ്‍സിലിംഗ് ആവശ്യങ്ങള്‍ക്കായി കോഴിക്കോട് പുതിയറയിലെ വിമുക്തി കൗണ്‍സിലിംഗ് സെന്ററില്‍ 9188458494, 9188468494 എന്ന നമ്പരുകളിലും വിവരം ലഭിക്കും.
ക്വട്ടേഷന്‍ ക്ഷണിച്ചു
വനിതാശിശുവികസന വകുപ്പിന്റെ കീഴില്‍ ഓമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് കൊടുവളളി അഡീഷണല്‍ പ്രോജക്ടിന്റെ പരിധിയിലുളള 148 അങ്കണവാടികളിലേക്ക് 2019-20 സാമ്പത്തിക വര്‍ഷം കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 ന് ഉച്ചയ്ക്ക് രണ്ട് മണി വരെ. ഫോണ്‍ 0495 2281044.
തിമിരശസ്ത്രക്രിയ : ലെന്‍സ്, ഒഫ്താല്‍മിക് മരുന്നുകള്‍ ആവശ്യമുണ്ട്
ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയുടെ ഭാഗമായ ദേശീയ അന്ധത നിയന്ത്രണ പദ്ധതിക്ക് വേണ്ടി തിമിരശസ്ത്രക്രിയക്ക് വേണ്ട ഇന്റരാ ഒക്കുലര്‍ ലെന്‍സ്, കറുത്ത കണ്ണട, ഒഫ്താല്‍മിക് മരുന്നുകള്‍ എന്നിവ ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ക്ക് 0495 2374990, 2370477, arogyakeralam.gov.in
മസ്റ്ററിംഗ് : 31 വരെ നീട്ടി
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും മെമ്പര്‍ പെന്ഷന്, കുടുംബ പെന്ഷന്, അവശതാ പെന്ഷന് എന്നിവ വാങ്ങുന്നവരുടെ പെന്ഷന് മസ്റ്ററിംഗിനുളള തീയതി ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഇനിയും പെന്ഷന് മസ്റ്റിംഗ് നടത്താന്‍ ബാക്കിയുളളവര്‍ 31 നകം മസ്റ്ററിംഗ് നടത്തണം.
- Log in to post comments