കാക്കാഴം സ്കൂളിന് പുതിയ ടോയ്‌ലെറ്റ് ബ്ലോക്ക്
ആലപ്പുഴ\അമ്പലപ്പുഴ : കാക്കാഴം ഗവ: ഹയർസെക്കണ്ടറി സ്കൂളിനു പുതിയ ടോയ്‌ലെറ്റ് ബ്ലോക്ക് ഒരുങ്ങി.ആലപ്പുഴ ജില്ലാപഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ മുതൽമുടക്കിയാണ് ടോയ്‌ലെറ്റ് ബ്ലോക്കിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ആധുനിക സൗകര്യങ്ങളടങ്ങിയ ഒൻപത് ശുചിമുറികളും വാഷിങ് ഏരിയയും പുതിയ കെട്ടിടത്തിലുണ്ട്.അംഗപരിമിതരായവർക്കും ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിൽ റാമ്പ് സൗകര്യവുമുണ്ട്.ടോയ്‌ലെറ്റ് ബ്ലോക്കിന്റെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എ.ആർ.കണ്ണൻ നിർവ്വഹിച്ചു.ചുറ്റുമതിൽ കെട്ടിതിരിച്ച് പ്ലേ ഗ്രൗണ്ടും ബാസ്‌ക്കറ്റ് ബോൾ കോർട്ടും,ഹയർസെക്കണ്ടറി ബ്ലോക്കിന്റെ ഗേറ്റിൽ സ്കൂളിന്റെ പേരെഴുതിയ പുതിയ ആർച്ചും, പുതിയ ബെഞ്ചുകളും ഡസ്കുകളുമടങ്ങിയ ഓഫീസ് ഉപകരണങ്ങളും ജില്ലാ പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാക്കാഴം സ്കൂളിന് അനുവദിച്ചതായി കണ്ണൻ അറിയിച്ചു. പി.റ്റി.എ.പ്രസിഡന്റ് എ.നസീർ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.രാജുമോൻ, പഞ്ചായത്ത് അംഗം ലേഖാമോൾ സനിൽ, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശ്രീകല എസ്.നായർ, ഹംസ എ.കുഴിവേലി,സീനിയർ അസിസിസ്റ്റന്റ് രാജലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.
- Log in to post comments