Skip to main content

ജീവനി :ജില്ലാ തല ഉദ്ഘാടനവും കർഷക അവാർഡ് വിതരണവും

ആലപ്പുഴ :ജനങ്ങൾക്ക് സുരക്ഷിത ഭക്ഷണം ഒരുക്കി അവരുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ജീവനി നമ്മുടെ കൃഷി -നമ്മുടെ ആരോഗ്യം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ജനുവരി 17 ന് രാവിലെ 9:30 നു താമരക്കുളം തമ്പുരാൻ ലാന്റ് ഗ്രൗണ്ട് ഓഡിറ്റോറിയത്തിൽ കൃഷിമന്ത്രി വി എസ് സുനിൽകുമാർ നിർവ്വഹിക്കും.ജില്ലാതല കർഷക അവാർഡ് വിതരണവും കാർഷിക സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
ആർ. രാജേഷ് എം എൽ എ അധ്യക്ഷത വഹിക്കും. എ . എം ആരിഫ് എം. പി, കൊടിക്കുന്നിൽ സുരേഷ് എം. പി, യു. പ്രതിഭ എം. എൽ. എ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ,മറ്റു ജനപ്രതിനിധികൾ,രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുക്കും.
 

date