Skip to main content

എം.ബി.എ. സ്പോട്ട് അഡ്മിഷന്‍ڈ

  തിരുവനന്തപുരത്തെ  കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്‍റില്‍ ഫുള്‍ടൈം എം.ബി.എ. കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ജനുവരി 18ന് രാവിലെ 10 മുതല്‍ 1.30 വരെ നാഗമ്പടം കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് സെന്‍ററില്‍  നടക്കും.  

കേരള സര്‍വ്വകലാശാലയുടെയും എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ്, സിസ്റ്റംസ് എന്നിവയില്‍ ഡ്യൂവല്‍ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്കോളര്‍ഷിപ്പും എസ്.സി./എസ്.ടി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. 

അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷ ഫോം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 9746298677, 8547618290. വെബ്സൈറ്റ്:  www.kicmakerala.in  

date