Skip to main content

സി ഡി എസ്സ് ചെയര്‍പേഴ്‌സണ്‍മാരുടെ സംഗമം 29ന് 

 

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തില്‍ പുതുതായി അധികാരമേറ്റെടുത്ത ചെയര്‍പേഴ്‌സണ്‍മാരുടെയും വൈസ് ചെയര്‍പേഴ്‌സണ്‍ മാരുടെയും സംഗമം  ജനുവരി 29 ന്  മാമ്മന്‍ മാപ്പിള ഹാളില്‍ രാവിലെ 10 മുതല്‍  നടക്കും. 14005 അയല്‍ക്കൂട്ടങ്ങളുടെ മേല്‍നോട്ടത്തില്‍  70025 ഭാരവാഹികളെയും, 1343 എഡിഎസ്സുകളുടെ മേല്‍ നോട്ടത്തിന് 9301 ഭാരവാഹികളെയും 78 സി.ഡി.എസ്സുകളെ നയിക്കുന്നതിന് 1343 ഭാരവാഹികളെയുമടക്കം 80669 ഭാരവാഹികളെയാണ് ജില്ലയില്‍ തെരഞ്ഞെടുത്തിട്ടുളളത്. മൂന്ന് വര്‍ഷമാണ് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ കാലാവധി. സ്ഥാനം ഒഴിഞ്ഞ ചെയര്‍പേഴ്‌സണ്‍മാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍, സി.ഡി.എസ് അക്കൗണ്ടന്റുമാര്‍, കുടുംബശ്രീ സഹായ സംവിധാനങ്ങളിലെ അംഗങ്ങള്‍ എന്നിവരും സംഗമത്തില്‍ പങ്കെടുക്കും. കുടുംബശ്രീ കാര്‍ഷിക കൂട്ടായ്മയായ ജീവ ഒരുക്കുന്ന മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ജില്ലയിലെ ബാലസഭ കുട്ടികളുടെ കരവിരുതില്‍ തീര്‍ത്ത ചിത്രങ്ങളുടെ പ്രദര്‍ശനവും ഇതിനോട് അനുബന്ധിച്ച് നടക്കും.  

                                                              (കെ.ഐ.ഒ.പി.ആര്‍-194/18)      

 

date