വിദേശ നേഴ്സിങ് : തൊഴില്‍ ലൈസന്‍സ് രണ്ടാംഘട്ട പരിശീലനം
വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ മുഖാന്തരം നൈപുണ്യ വികസനത്തിന്റെ രണ്ടാംഘട്ട പരിശീലന പരിപാടി നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കും. വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ ലൈസന്‍സ് പരീക്ഷകളില്‍ വിജയിക്കുന്നതിന് കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സിന്റെ അംഗീകൃത സ്ഥാപനമായ നഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ് മുഖാന്തരം രണ്ടാം ഘട്ട പരിശീലനം നോര്‍ക്ക റൂട്ടസ് നല്‍കും.ജി.എന്‍.എം/ബി.എസ്.സി/എം.എസ്.സി യും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃര്‍ത്തി പരിചയമുള്ളവര്‍ ജനുവരി 31 നകം നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ചെയ്യണം. അപേക്ഷകരില്‍ നിന്ന് യോഗ്യതാ പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രവേശനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org ലും ടോള്‍ ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 9497319640, 9895762632,9895364254 നമ്പരുകളില്‍ നിന്നും ലഭിക്കും.
- Log in to post comments