Skip to main content

മിനിമം വേതനം: ഉപസമിതി തെളിവെടുപ്പ് രണ്ടിന്

സംസ്ഥാനത്തെ മണല്‍ വാരല്‍ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കിനിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഫെബ്രുവരി രണ്ടിന് രാവിലെ 10.30-ന് ആലപ്പുഴ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ നിന്നുള്ള ബന്ധപ്പെട്ട തൊഴിലാളി/തൊഴിലുടമാ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണം.                                

date