അങ്കമാലി ബ്ലോക്കില്‍ ടെക്നോളജി മാനേജ്മെന്റ് വികസന പരിശീലന പദ്ധതി ആരംഭിച്ചു.
അങ്കമാലി :സംസ്ഥാന വാണിജ്യ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ടെക്നോളജി മാനേജ്മെന്റ് വികസന പരിശീലന പ്രോഗ്രാം ആരംഭിച്ചു.
20 ദിവസം നീണ്ട് നില്ക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോള്‍ നിര്‍വ്വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു പി. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐ.എല്‍.ഒ.) എസ്.ഐ.വൈ.ബി പദ്ധതിയിലുള്‍പ്പെടുത്തി നടക്കുന്ന പരിശീലന പരിപാടിക്ക് ഐ.എല്‍.ഒ യുടെ മാസ്റ്റര്‍ ട്രെയ്നര്‍ ഐസക് സിംഗ് ആണ് നേതൃത്വം നല്‍കുന്നത്. ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരഭങ്ങളുടെ സാദ്ധ്യതകള്‍ ആണ് പരിശീലന പരിപാടിയുടെ മുഖ്യപ്രമേയം. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എട്ട് ദിവസത്തെ തിയറി ക്ലാസ്സുകളും മോണിംഗ് സ്റ്റാര്‍ ഹോം സയന്‍സ് കോളേജില്‍ 12 ദിവസത്തെ പ്രായോഗിക പരിശീലനവും നടക്കും.
- Log in to post comments