Skip to main content
 സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ ഗോകുല്‍രാജ്.

ഉജ്ജ്വല ബാല്യം പുരസ്‌കാരം ഗോകുല്‍രാജിന്

സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയ ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന്  ജില്ലയില്‍ നിന്ന് ഗോകുല്‍രാജ്.പി അര്‍ഹനായി. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന 5 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഉജ്ജ്വല ബാല്യം പുരസ്‌കാരം ഏര്‍പ്പെടുത്തിയിരുന്നത്.  തിരുവനന്തപുരത്ത്  നടന്ന ചടങ്ങില്‍ സംസ്ഥാന ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍  വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ ഗോകുല്‍രാജിന് പുരസ്‌കാരം നല്‍കി. 25000 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്നതാണ്  ഉജ്ജ്വല ബാല്യം പുരസ്‌കാരം.
    ജന്മനാ അന്ധനായ ഗോകുല്‍രാജ് മാപ്പിളപ്പാട്ട്, കവിത, അറബിഗാനം, കീബോര്‍ഡ്, ലളിതഗാനം, സിനിമാഗാനം എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അമ്മ നിഷയുടെ സംരക്ഷണയിലാണ് കുട്ടി കഴിയുന്നത്.സാമൂഹികപരമായും സാമ്പത്തികപരമായും പിന്നോക്കം നില്‍ക്കുന്ന കുട്ടി ചെറുപ്രായത്തില്‍ തന്നെ തന്റെ വൈകല്യത്തെയും പ്രതികൂല സാഹചര്യത്തേയും അതിജീവിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് അവാര്‍ഡിനര്‍ഹനായത്. ഗോകുല്‍രാജ് മാടക്കാല്‍ ജി.യു.പി സ്‌ക്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

 

date