Skip to main content

 കുടുംബശ്രീ ‘ഗോത്രപ്പൊലിമ 2018’

    കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല പട്ടികവര്‍ഗ കലാമേള ‘ഗോത്രപ്പൊലിമ 2018’   സംഘടിപ്പിക്കുന്നു. ജില്ലയില്‍ നടപ്പിലാക്കുന്ന പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ  ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി മൂന്ന്, നാല് തിയതികളിലായി പരപ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍  നടക്കുന്ന പരിപാടി പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി  രാജന്റെ  അദ്ധ്യക്ഷതയില്‍ എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ മുഖ്യാതിഥിയാകും. വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച പട്ടിക വര്‍ഗ മേഖലയിലെ അംഗങ്ങളെ ആദരിക്കും. ആയിരത്തോളം കലാ പ്രതിഭകള്‍ വിവിധ മല്‍സരങ്ങളില്‍ പങ്കെടുക്കും. ഫെബ്രുവരി നാലിന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍  കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഗോത്രപ്പൊലിമ 2018ല്‍ പങ്കെടുക്കും.
 

date