Skip to main content

അധ്യാപക സ്ഥലം മാറ്റം : അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയില്‍ നിലനിന്നിരുന്ന സ്‌കൂളുകളില്‍ കോമണ്‍പൂളില്‍ ഉള്‍പ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ അധ്യാപക/പ്രൈമറി വിഭാഗം അധ്യാപകര്‍/പ്രൈമറി വിഭാഗം പ്രധാനാധ്യാപകര്‍ എന്നിവരില്‍ നിന്നും 2018-19 വര്‍ഷത്തെ ജില്ലാതല സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഓഫീസുകളില്‍ 2018 ഫേബ്രുവരി 12 വൈകിട്ട് അഞ്ചു മണിക്കു മുമ്പായി ഉചിതമാര്‍ഗ്ഗേന എത്തിക്കണം.  വിശദാംശങ്ങള്‍ www.transferandposting .in  എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.    

പി.എന്‍.എക്‌സ്.364/18

date