പരിശീലനം ആരംഭിച്ചു
ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ കൗണ്‍സിലര്‍മാര്‍ക്കുള്ള നാല് ദിവസത്തെ പരിശീലനം മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ ആരംഭിച്ചു. ജില്ലാ ജഡ്ജി ജോണ്‍ ജെ.ഇല്ലിക്കാടന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ആര്.ജയകൃഷ്ണന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ജേക്കബ് ജോബ് മുഖ്യാതിഥിയായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൂസമ്മ മാത്യു, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എ.ഒ.അബീന്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ.ഗോപി, അജിത, ഷാന്‍ രമേശ് ഗോപന് തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ സ്കൂള്‍ കൗണ്‍സിലര്‍മാര്‍, ആരോഗ്യ വകുപ്പിന്റെ കീഴില്‍ വിവിധ സര്ക്കാ ര്‍ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലനം ഫെബ്രുവരി ഒന്നിന് സമാപിക്കും.
- Log in to post comments