Skip to main content

സമ്പൂർണ ഡിജിറ്റലൈസേഷൻ: ലോഗോ പ്രകാശിപ്പിച്ചു

ജില്ലയിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ലോഗോ പ്രകാശനം ജില്ലാ തല ലൈഫ് മിഷൻ കുടുംബ സംഗമ വേദിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവ്വഹിച്ചു. ഭാരത സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന്റെ ചുവട് പിടിച്ച് എല്ലാ സംസ്ഥാനങ്ങളിലും ഒരു ജില്ല 100 ശതമാനം ഡിജിറ്റൽ ശാക്തീകൃതമാക്കുന്നതിന്റെ ഭാഗമായാണിത്. കേരളത്തിൽ തൃശൂർ ജില്ലയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 2020 സെപ്റ്റംബർ മാസത്തിനുള്ളിൽ ജില്ലയെ ഡിജിറ്റൽ ശാക്തീകൃത ജില്ലയായി പ്രഖ്യാപിക്കും. ജില്ലാകളക്ടർ അധ്യക്ഷനും, ജില്ല ലീഡ് ബാങ്ക് മാനേജർ കൺവീനറുമായുള്ള ജില്ലാതല ബാങ്കേഴ്സ് വികസന സമിതിയാണ് പദ്ധതി ജില്ലയിൽ നടപ്പിലാക്കുന്നത്. ജില്ലയിലെ ലീഡ് ബാങ്കായ കാനറാ ബാങ്കിനാണ് പരിപാടിയുടെ നടത്തിപ്പ് ചുമതല.

date