സ്വയംതൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൊഴില്‍രഹിതരായ യുവതീ യുവാക്കളില്‍ നിന്നും വിവിധ സ്വയം തൊഴില്‍ പദ്ധതികളായ കെസ്റു, ജോബ്ക്ലബ്, ശരണ്യ എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
21 നും 50 നും ഇടയില്‍ പ്രായമുളളവര്‍ക്ക് കെസ്റു പദ്ധതിയിലേക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പരമാവധി ഒരു ലക്ഷം രൂപ ബാങ്ക് വായ്പ ലഭിക്കും. സബ്സിഡി 20 ശതമാനം.
ജോബ്ക്ലബില് 2 അംഗങ്ങളെങ്കിലുമുണ്ടായിരിക്കണം. പ്രായം 21 നും 45 നും ഇടയില്‍. ഒ ബി സിക്ക് മൂന്നും എസ് സി/എസ് ടി/വികലാംഗ വിഭാഗങ്ങില്പെടുന്നവര്ക്ക് 5 വര്‍ഷവും ഇളവ് ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. 10 ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭിക്കും. പദ്ധതി ചെലവിന്റെ 25 ശതമാനം അല്ലെങ്കില്‍ 2 ലക്ഷം രൂപ വരെ സബ്സിഡി അനുവദിക്കും.
വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ/ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍, 30 വയസ് കഴിഞ്ഞ അവിവാഹിതകള്‍, പട്ടികവര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍, ശയ്യാവലംബരും നിത്യരോഗികളുമായ ഭര്ത്താക്കന്മാരുളള വനിതകള്‍ എന്നിവര്‍ക്ക് ശരണ്യ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രായം 18 നും 55 നും ഇടയില്‍. വാര്‍ഷിക വരുമാനം 2ലക്ഷം രൂപയില്‍ കവിയരുത്.
താല്പര്യമുളളവര് 15 നകം അവരവരുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് നിലവിലുളള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും പേര് രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
പി എന്‍ സി/4200/2017
- Log in to post comments