സെയ്ഫ് ഹോം; പ്രൊപ്പോസല്‍ ക്ഷണിച്ചു
കൊച്ചി: സാമൂഹ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന മിശ്ര വിവാഹ ദമ്പതികള്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിന് (പരമാവധി ഒരു വര്‍ഷം) എല്ലാ ജില്ലകളിലും സെയ്ഫ് ഹോമുകള്‍ ആരംഭിക്കുന്നതിനുളള നടപടികള്‍ സാമൂഹ്യനീതി വകുപ്പ് സ്വീകരിച്ചു വരുന്നു. ഇതിലേക്കായി ഒരു ഹോമില്‍ പരമാവധി 10 ദമ്പതികള്‍ക്ക് ഒരേ സമയം താമസ സൗകര്യം ഒരുക്കാന്‍ കഴിയുന്ന സന്നദ്ധ സംഘടനകളില്‍ നിന്നും വിശദമായ പ്രൊപ്പോസല്‍ ക്ഷണിച്ചു. താമസ കാലയളവില്‍ ദമ്പതികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങള്‍ ഹോമില്‍ ലഭ്യമാക്കേണ്ടതാണ്. താത്പര്യമുളള സന്നദ്ധ സംഘടനകള്‍ അതത് ജില്ലകളിലെ ജില്ലാ സാമൂഹ്യനീതി ഓഫീസുകളില്‍ ഫെബ്രുവരി അഞ്ചിനു മുമ്പായി വിശദമായ പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കണം. മുമ്പ് താത്പര്യപത്രം സമര്‍പ്പിച്ചിട്ടുളള സംഘടനകള്‍ വീണ്ടും പ്രൊപ്പോസല്‍ സമര്‍പ്പിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലോ, സാമൂഹ്യനീതി ഡയറക്ടറേറ്റ് അഞ്ചാം നില, വികാസ് ഭവന്‍, തിരുവനന്തപുരം (ഫോണ്‍ 0471-2306040) വിലാസത്തിലോ ബന്ധപ്പെടണം
- Log in to post comments