Skip to main content

ബി പി സിഎല്ലിനും 13 ഉദ്യോഗസ്ഥര്‍ക്കും കളക്ടറുടെ സിവിലിയൻ  പുരസ്‌കാരം

 

കാക്കനാട്: സ്തുത്യര്‍ഹ സേവനത്തിനുള്ള ജില്ലാ കളക്ടറുടെ സിവിലിയൻ  പുരസ്‌കാരത്തിന് വിവിധ വകുപ്പുകളിലെ 13 ഉദ്യോഗസ്ഥര്‍ അര്‍ഹരായി. 

ജില്ലയിലെ വിവിധ സാമൂഹിക വികസന പദ്ധതികൾക്ക് നൽകുന്ന പങ്കാളിത്തവും പിൻബലവും കണക്കിലെടുത്ത് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിനും ( ബി പി സി എൽ) കളക്ടറുടെ പുരസ്‌കാരമുണ്ട്. 

 

ഇന്ന് റിപ്പബ്ലിക്ക് ദിന പരേഡിന് ശേഷം നടക്കുന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

 

ആർ ടി ഒ കെ. മനോജ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ, ജില്ലാ ഫയർ ഓഫീസർ എ.എസ്.ജോജി, പറവൂർ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ കെ.ടോമി സെബാസ്റ്റ്യൻ , കളക്ടറേറ്റ് ഹെഡ് ക്ലർക്ക് സി.ഹേമ, കോട്ടപ്പടി വില്ലേജ് ഓഫീസർ പി.എം.റഹിം, കൊച്ചി മെട്രോ റവന്യൂ ഇൻസ്പെക്ടർ എ.എസ്.ദീപു , കുന്നത്തുനാട് താലൂക്ക് സീനിയർ ക്ലർക്ക് പി.എച്ച്. ജിത, കളക്ടറേറ്റ് സീനിയർ ക്ലർക്ക് റോണി ഫെലിക്സ്, എറണാകുളം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്  പി.പി.രതീഷ് , മൂവാറ്റുപുഴ താലൂക്ക് ഓഫീസ് അറ്റൻഡൻറ് എൻ.വി.സജി , ആലുവ താലൂക്ക് ഓഫീസ് അറ്റൻഡൻറ് ഷാജു ജോസഫ്

എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായ ഉദ്യോഗസ്ഥര്‍.

 

വകുപ്പുതല ജോലികള്‍ക്കൊപ്പം സാമൂഹ്യപ്രതിബദ്ധതയുള്ള സേവനങ്ങള്‍ കൂടി നല്‍കുന്നതു പരിഗണിച്ചാണ് അവാര്‍ഡ് നിര്‍ണയിച്ചതെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു.

date