വണ്‍ എം.പി വണ്‍ ഐഡിയ: യോഗം ഇന്ന്
ജോസ് കെ മാണി എം. പിയുടെ വണ്‍ എം.പി വണ്‍ ഐഡിയ പരിപാടിയുടെ ഭാഗമായി ജില്ലയിലെ സ്കൂള്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ യോഗം ഇന്ന് (ജനുവരി 31) രാവിലെ 11 ന് എം.ടി സെമിനാരി സ്കൂളില്‍ നടക്കും. എം.പി.യുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ല കളക്ടര്‍ ഡോ. ബി.എസ് തിരുമേനി, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മികച്ച ആശയവും അതിന്റെ ആവിഷ്കാരം വ്യക്തമാക്കുന്ന വിശദമായ പ്രോജക്ടും പ്രോട്ടോടൈപ്പും തെരഞ്ഞെടുക്കുന്നതിന് നടത്തുന്ന മത്സരമാണ് വണ്‍ എം.പി വണ്‍ ഐഡിയ. വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യം, കൃഷി, ജലസംരക്ഷണം, ശുചിത്വം, ഭവന നിര്‍മ്മാണം, അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജ്ജം, പരിസ്ഥിതി, സാമൂഹ്യ സേവനം എന്നീ മേഖലകളില്‍ നടപ്പാക്കാന്‍ കഴിയുന്ന പ്രായോഗികവും നവീനവുമായ ആശയങ്ങളാണ് എന്‍ട്രികളായി അയയ്ക്കേണ്ടത്.
(കെ.ഐ.ഒ.പി.ആര്-219/18)
- Log in to post comments