Post Category
പുള്ളന്നൂര്‍ ഗവ. എല്‍.പി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
പുള്ളന്നൂര്‍ ഗവ. എല്‍.പി സ്കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകന് സി. ബീരാന്‍കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയില്‍, ദിവ്യ മനോജ്, കെ.എം സാമി, ഉസ്മാന് എരോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് മെംബര്‍ പി.വി ഹസീന സ്വാഗതവും പി.ടി.എ പ്രസിഡന്റ് എ.പി അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.
date
- Log in to post comments