Post Category
രേഖകള്‍ ഹാജരാക്കണം
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2012 വര്‍ഷത്തെ അതിവര്‍ഷാനുകൂല്യം ബാങ്ക് വഴി വിതരണം നടത്തുന്നതിനായി എസ്.എ നമ്പര്‍ ഒന്ന് മുതല്‍ 2000 വരെയുള്ള അര്‍ഹതപ്പെട്ട കര്‍ഷക തൊഴിലാളികള്‍ അവരുടെ ബാങ്ക് പാസ്ബുക്ക്, ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ് എന്നിവയുടെ ഒറിജിനലും പകര്‍പ്പും ക്ഷേമനിധി ബുക്കിലെ അഡ്രസ്, പേര് എന്നിവയില്‍ വ്യത്യാസമുള്ളവര്‍ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം എന്നിവയും വെസ്റ്റ്ഹില്ലിലുള്ള കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ എത്തിക്കേണ്ടതാണ്.
രേഖകള്‍ നേരത്തെ ഹാജരാക്കിയവര്‍ വീണ്ടും ഹാജരാക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2384006.
date
- Log in to post comments