Post Category
നിയുക്തി തൊഴില്‍മേള 17ന്
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ വഴുതക്കാട് സര്‍ക്കാര്‍ വനിതാ കോളേജില്‍ ഫെബ്രുവരി 17ന് നിയുക്തി തൊഴില്‍മേള സംഘടിപ്പിക്കുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ, ബിരുദം, പാരാമെഡിക്കല്‍, എം.ബി.എ, ബി.ടെക്, എം.സി.എ, ഹോട്ടല്‍ മാനേജ്മെന്റ് യോഗ്യതയുളളവര്‍ക്ക് സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങളില്‍ തൊഴില്‍ നേടുന്നതിന് അവസരം ലഭിക്കും. എസ്.എസ്.എല്‍.സിക്ക് താഴെ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് ആയ, തയ്യല്‍, ക്ലീനിംഗ് സ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലേക്ക് അവസരമുണ്ടാവും.
സ്വകാര്യ മേഖലയിലെ 100 ഓളം പ്രമുഖ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 10നകം www.jobfest.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846262244, 8848176058.
പി.എന്‍.എക്സ്.393/18
date
- Log in to post comments