Skip to main content

ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു 

കാക്കനാട്: കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന അഞ്ചിനും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി സർക്കാർ ഉജ്ജ്വല ബാല്യം പുരസ്കാരം നൽകുന്നു. ഈ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ, പ്രശസ്തി പത്രങ്ങൾ , കുട്ടിയുടെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകമുണ്ടെങ്കിൽ പകർപ്പ്, കലാപ്രകടനങ്ങൾ ഉൾക്കൊള്ളുന്ന CD, പത്രക്കുറിപ്പുകൾ എന്നിവ അപേക്ഷയോടൊപ്പം ഉൾക്കൊള്ളിക്കണം. ഒരു ജില്ലയിലെ ഒരു കുട്ടിക്കാണ് അവാർഡ് നൽകുന്നത്. 25000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്കാരം. കേന്ദ്ര സർക്കാർ അവാർഡ് നേടിയിട്ടുള്ളവരെ പരിഗണിക്കില്ല. അപേക്ഷ ഫോം ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി 15 നകം ഓഫീസിൽ തിരിച്ചേൽപിക്കണം. അപേക്ഷകൾ അയക്കേണ്ട വിലാസം : ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവിൽ സ്റ്റേഷൻ, താഴത്തെ നില, എ 3 ബ്ലോക്ക് , കാക്കനാട് , എറണാകുളം 682030. ഫോൺ 9497817480. email: dcpuernakulam@gmail.com .

date