Skip to main content

പോസ്റ്റ് മെട്രിക് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ ഫീസ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: ജില്ലയില്‍ വിവിധ സ്ഥാപനങ്ങളില്‍ പോസ്റ്റ് മെട്രിക് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ഗവ:ഹോസ്റ്റലിലോ, ഗവ: അംഗീകൃത ഹോസ്റ്റലിലോ പ്രവേശനം ലഭിക്കാത്തതും പ്രൈവറ്റ് ഹോസ്റ്റലുകളില്‍ താമസിക്കുന്നതും സംസ്ഥാന സര്‍ക്കാരിന്റെ പോസ്റ്റ്‌മെട്രിക് ആനുകൂല്യങ്ങള്‍ക്ക് (ഇ-ഗ്രാന്റ്‌സ്) അര്‍ഹതയുളളതുമായ പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും 2019-20 സാമ്പത്തിക വര്‍ഷത്തില്‍ പ്രൈവറ്റ് അക്കോമഡേഷന്‍ വ്യവസ്ഥയില്‍ ഹോസ്റ്റല്‍ ഫീസ് ആനുകൂല്യം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വിദ്യാര്‍ഥിക്ക് പരമാവധി അനുവദിക്കുന്ന പ്രതിമാസ തുക 4500 രൂപയാണ്. കുടുംബ വാര്‍ഷിക വരുമാനം പരിധി 2.5 ലക്ഷം രൂപയാണ്. അപേക്ഷകര്‍ ജാതി, വരുമാനം, സ്ഥാപനമേധാവിയില്‍ നിന്നുളള കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, പ്രൈവറ്റ് ഹോസ്റ്റലില്‍ താമസിച്ചു വരുന്നുവെന്ന ഹോസ്റ്റല്‍ അധികൃതരുടെ സാക്ഷ്യപത്രം, അംഗപരിമിതര്‍  ആണെങ്കില്‍ ആയത് തെളിയിക്കുന്ന സാക്ഷ്യപത്രം, ഹോസ്റ്റല്‍ ഫീസ് ഒടുക്കിയ രസീത് സഹിതം ഫെബ്രുവരി 10-നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ജില്ലയ്ക്ക് പുറത്തുളള വിദ്യാര്‍ഥികള്‍ക്കും (നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം) അംഗപരിമിതര്‍ക്കും മുന്‍ഗണന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2422256.
 

date