Post Category
ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് സഫലം മാനന്തവാടിയില്‍ 17ന്
മാനന്തവാടി താലൂക്കിലെ പനമരം, അഞ്ചുകുന്ന്, ചെറുകാട്ടൂര്‍, പൊരുന്നന്നൂര്‍, വെള്ളമുണ്ട, തൊണ്ടര്‍നാട്, കാഞ്ഞിരങ്ങാട് വില്ലേജുകളുടെ പരിധിയില്‍ വരുന്ന ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് സഫലം 2018 ഫെബ്രുവരി 17 ന് മാനന്തവാടി നാലാം മൈല്‍ മോഡേണ്‍ ഇംഗ്ലീഷ് സ്കൂളില്‍ നടത്തും. പരാതികള്‍ ഇന്ന് (ഫെബ്രുവരി 1) മുതല്‍ 12 വരെ മാനന്തവാടി താലൂക്ക് ഓഫീസിലും ബന്ധപ്പെട്ട വില്ലേജുകളിലും പ്രവൃത്തി ദിവസങ്ങളില്‍ നിശ്ചിത ഫോറത്തില്‍ സമര്‍പ്പിക്കാം. അപേക്ഷാ ഫോറം മാനന്തവാടി താലൂക്ക് ഓഫീസിലും ബന്ധപ്പെട്ട വില്ലേജുകളിലും ലഭിക്കും.
date
- Log in to post comments