Skip to main content

ഏകദിന ഭരണഭാഷാവബോധ പരിപാടി ഫെബ്രുവരി 3ന്

 

 

ഭരണഭാഷാമാറ്റം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കായുളള ഏകദിന ഭരണഭാഷാവബോധ പരിപാടി ഫെബ്രുവരി മൂന്നിന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും. ക്ഷീരവികസന-വനം വകുപ്പുമന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ ഔദ്യോഗിക ഭാഷാവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ആര്‍ എസ് റാണി ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കേരളത്തിലെ ഭരണ ഭാഷ എന്ന വിഷയത്തില്‍ ഭാഷാ വിദഗ്ധനായ ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ പ്രഭാഷണം നടത്തും. ഔദ്യോഗിക ഭാഷാ മാര്‍ഗരേഖകള്‍ എന്ന വിഷയത്തില്‍ ആര്‍ എച്ച് ബൈജു സംസാരിക്കും. തുടര്‍ന്ന് കേരളത്തിലെ ഭരണഭാഷാ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ഭാഷാ വിദഗ്ധന്‍ ആര്‍. ശിവകുമാറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും. 

                                                    (കെ.ഐ.ഒ.പി.ആര്‍-220/18)

date