Skip to main content

സിഡാക്ക് ടെക്‌നിക്കൽ ഫെസ്റ്റ് 14ന് ആരംഭിക്കും

വെള്ളയമ്പലം സിഡാക്കിന്റെ അക്കാദമിക്ക് വിഭാഗമായ ഇആർ&ഡിസിഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ടെക്‌നിക്കൽ ഫെസ്റ്റ് ആയ ടെക്ഫീസ്റ്റ 2020 14നും 15നും നടക്കും. ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം നടത്തുന്ന ട്രിക 2സ20 ൽ ടെക്‌നിക്കൽ കോൺഫറൻസ്, വർക്ക്‌ഷോപ് എന്നിവയും, ജനറൽ ക്വിസ്, ലൈൻ ഫോളോവർ, ബെസ്റ്റ് എൻജിനിയർ തുടങ്ങിയ മത്സരങ്ങളും നടത്തും. കമ്പ്യൂട്ടർ സയൻസ് വിഭാഗം നടത്തുന്ന  HAXXWORKS 2020 ൽ സൈബർ സെക്യൂരിറ്റി കോൺഫറൻസ്, എത്തിക്കൽ ഹാക്കിങ്, പേപ്പർ പ്രസന്റേഷൻ തുടങ്ങിയ മത്സരങ്ങൾ നടത്തും. യുജി, പിജി വിദ്യാർഥികൾക്കും ഗവേഷകർക്കും മത്സരങ്ങളിൽ പങ്കെടുക്കാം. സ്‌കൂൾ വിദ്യാർഥികൾക്ക് ലൈൻ ഫോളോവർ, ക്വിസ് മത്സരങ്ങൾ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9188728597, 9946847054 സന്ദർശിക്കുക.
പി.എൻ.എക്സ്.583/2020

date