Skip to main content

ഇടപ്പള്ളി ടോളിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കി

കാക്കനാട്: ഇടപ്പള്ളി ടോള്‍ ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി അടിയന്തര നടപടി കൈക്കൊള്ളാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ദേശീയ പാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ കളക്ടര്‍ വിശദ പഠനങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും പിന്നീട് രൂപം നല്‍കുമെന്നും അറിയിച്ചു.

പി.ടി തോമസ് എം.എല്‍.എ, കളമശ്ശേരി നഗരസഭാ ഉദ്യോഗസ്ഥര്‍, കൊച്ചി മെട്രോ റെയില്‍ ഉദ്യോഗസ്ഥര്‍, ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date