Skip to main content

ഡ്രൈവര്‍ ഗ്രേഡ് 2 ഇന്റര്‍വ്യൂ 7 ന്

ജില്ലയില്‍ എന്‍ സി സി/സൈനിക ക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് 2(എച്ച് ഡി വി-എക്‌സ് സര്‍വ്വീസ് മെന്‍) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2017  മെയ് 3 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദേ്യാഗാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ 7 ന് പി എസ് സി എറണാകുളം ജില്ലാ ഓഫീസില്‍ നടത്തും.  ഉദേ്യാഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത മെമ്മോ, പ്രൊഫൈല്‍ മെസേജ്, എസ് എം എസ് എന്നിവ അയച്ചിട്ടുണ്ട്.  ഇന്റര്‍വ്യൂ മെമ്മോ, ഒറ്റത്തവണ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് അസ്സല്‍ പ്രമാണങ്ങള്‍ സഹിതം എറണാകുളം ജില്ലാ ഓഫീസില്‍ ഹാജരാകണം.  വ്യക്തിഗത മെമ്മോ ലഭിക്കാത്തവര്‍ കണ്ണൂര്‍ ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം. 
പി.എന്‍.സി/392/2018
 

date