Skip to main content

ദുരന്തനിവാരണ പരിശീലനം: മോക് ഡ്രില്‍ അഞ്ചിന്

 

ദുരന്തനിവാരണ ലഘൂകരണ പരിശീലനത്തിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ ആഭിമുഖ്യത്തില്‍ മോക്ഡ്രില്‍ സംഘടിപ്പിക്കുന്നു. കോട്ടത്തറ പഞ്ചായത്തുതല മോക് എക്‌സര്‍സൈസ് ഫെബ്രുവരി അഞ്ചിന് വൈകുന്നേരം നാലുമണിക്ക് കോട്ടത്തറ ടൗണ്‍ പരിസരത്താണ് നടക്കുക. ഏതെങ്കിലും ദുരന്തമുണ്ടായാല്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കേണ്ട രീതി, എടുക്കേണ്ട മുന്‍കരുതലുകള്‍ എന്നിവ തല്‍സമയം ആവിഷ്‌കരിക്കുകയാണ് മോക് എക്‌സര്‍സൈസില്‍ നടക്കുക. തുടര്‍ന്ന് അവലോകന യോഗവും നടക്കും.
 

date