കിഴിശ്ശേരി സബ് ജില്ല: പ്രൈമറി സ്‌കൂള്‍ ഐ.ടി. മേള
ഡിജിറ്റല്‍ പഠന പ്രവര്‍ത്തനങ്ങളെ സജീവമാക്കാനായി അവതരിപ്പിച്ച, ലോവര്‍ പ്രൈമറി സ്‌കൂള്‍ ഐ.ടി. മേള രണ്ടാം വര്‍ഷവും കിഴിശ്ശേരി സബ് ജില്ലയില്‍ നടത്തും. 44 സ്‌കൂളുകളിലെ 100-ഓളം കുട്ടികളും അധ്യാപകരും പങ്കെടുക്കുന്ന മേളയില്‍ വിവിധ ഇനങ്ങളിലായി വിദ്യാര്‍ഥികള്‍ മത്സരിക്കും. ഐ.ടി.ക്വിസിനോടൊപ്പം ജി കോംപ്രിസ് അനിമേഷന്‍, ടക്‌സ്‌പെയ്ന്റ് എന്നീ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചും മത്സരം സംഘടിപ്പിക്കും. ഇതിലൂടെ കുട്ടികള്‍ക്ക് തങ്ങളുടെ ക്രിയാത്മക ശേഷിയും ഐ.ടി നൈപുണിയും പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുന്നു. ഫെബ്രുവരി മൂന്നിന് കിഴിശ്ശേരി ജി.എല്‍.പി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ കുഴിമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ബാലത്തില്‍ പി.കെ മൂസ, എ.ഇ.ഒ ശശിധരന്‍, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ ടി.കെ.അബ്ദുല്‍ റഷീദ്, അരീക്കോട് ബി.പി.ഒ ബാബുരാജ്, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പുളിക്കല്‍ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments