തൊഴിലവസരം
അറിയിപ്പ്
എറണാകളും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റെറില്‍ ഇന്ന് (19/02/20) വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ടെലി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, റിലേഷന്‍ഷിപ്പ് മാനേജര്‍, റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ്, പി.ആര്.ഇ/ എഫ്.എസ്.ഇ, വി.ആര്.ഐ, പ്രൊജക്ട് മാനേജര്‍, സെയില്‍സ് എക്സിക്യൂട്ടീവ്, സെയില്‍സ് കോര്‍ഡിനേറ്റര്‍, ഫീല്‍ഡ് സ്റ്റാഫ്, മാനേജ്മെന്റ് സ്റ്റാഫ്, അസിസ്റ്റന്റ് മാനേജര്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് അഭിമുഖം. യോഗ്യത എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ-ഐ.ടി.ഐ, ഡിപ്ലോമ (ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ്/ ഇലക്ട്രോണിക്സ്, സിവില്‍) ബി.ടെക് (സിവില്‍) പ്രായപരിധി 18 മുതല്‍ 35 വയസ്സ് വരെ. താല്പര്യമുള്ളവര് ബയോഡാറ്റയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം ഇന്ന് രാവിലെ 10ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 0484 2422452 / 2427494 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
- Log in to post comments