Skip to main content

ഹെൽത്തി കേരള’ - ജില്ലയിൽ ഹോട്ടലുകളിൽ പരിശോധന നടത്തി 

ഹെൽത്തി കേരള’ - ജില്ലയിൽ ഹോട്ടലുകളിൽ പരിശോധന നടത്തി 

‘ഹെൽത്തി കേരള’ ആരോഗ്യ പരിപാടിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ ഹോട്ടലുകളിലും, ബേക്കറികളിലും ആരോഗ്യ വകുപ്പ്  പരിശോധന നടത്തി. ഹോട്ടലുകൾ, കൂൾബാറുകൾ, കേറ്ററിംഗ് സ്ഥാപനങ്ങൾ, സോഡ നിർമ്മാണ സ്ഥാപനങ്ങൾ, ഐസ് ഫാക്റ്ററികൾ, എന്നിവയടക്കം ആകെ 754 സ്ഥാപനങ്ങളിലാണ് ആരോഗ്യ വകുപ്പ്  പരിശോധന നടത്തിയത്. പരിശോധനയിൽ പോരായ്മകൾ കണ്ടെത്തിയ 68   സ്ഥാപനങ്ങൾക്ക് അപാകതകൾ പരിഹരിക്കുവാൻ ആവശ്യപ്പെട്ടു പൊതുജനാരോഗ്യ നിയമപ്രകാരമുള്ള  നോട്ടീസ് നൽകി. കൊതുക് വളരുവാനിടയുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചതിന്   1 സ്ഥാപനത്തിനും , വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം കൈകാര്യം ചെയ്തതിന് 25  സ്ഥാപനങ്ങൾക്കും മലിനജലം പുറത്തേക്ക് ഒഴുക്കിയതിന് 12 സ്ഥാപനങ്ങൾക്കും, മാലിന്യങ്ങൾ ശരിയായി സംസ്ക്കരിക്കാത്തതിന് 9  സ്ഥാപനങ്ങൾക്കും, പകർച്ചവ്യാധി പടരുന്നതിന് സാഹചര്യം സൃഷ്ടിച്ചതിന് 3  സ്ഥാപനങ്ങൾക്കും ഓടയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയതിന് 1 സ്ഥാപനത്തിനും, ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതിന് 11 സ്ഥാപനങ്ങൾക്കും  പൊതുജനാരോഗ്യ നിയമപ്രകാരമുള്ള (legal) നോട്ടീസ് നൽകി. അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽ നിന്നും പിഴയായി 14850  രൂപ ഈടാക്കി. 3 സ്ഥാപനങ്ങൾക്കെതിരെ തുടർ നടപടികൾക്കായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ശുപാർശ ചെയ്തു. ജില്ലയിൽ ഉടനീളം നടത്തിയ പരിശോധനയിൽ 60  സ്ക്വാഡുകളിലായി 376  ഉദ്യോഗസ്ഥർ പങ്കെടുത്തു. ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായിവരും ദിവസങ്ങളിലും  തുടർപരിശോധനകൾ നടത്തുന്നതാണ്.  

date