Post Category
മിനിമം വേതന ഉപസമിതി തെളിവെടുപ്പുകള്‍ 8-ന്
സംസ്ഥാനത്തെ സിനിമാ തിയറ്റര്‍, ടോഡി ടാപ്പിംഗ് ഇന്‍ഡസട്രീസ്, മണല്‍ വാരലും കയറ്റിറക്കും എന്നീ തൊഴില്‍ മേഖലകളില്‍ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക സമിതി ഉപസമിതിയുടെ തെളിവെടുപ്പ് ഫെബ്രുവരി എട്ടിന് യഥാക്രമം രാവിലെ 10.30-നും, ഉച്ചയ്ക്ക് 12-നും, ഉച്ചയ്ക്ക് രണ്ടിനുമായി കണ്ണൂര്‍ ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്നു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഈ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി/തൊഴിലുടമാ പ്രതിനിധികള്‍ ഉള്‍പ്പെടെയുളളവര്‍ പങ്കെടുക്കണമെന്ന് മിനിമം വേതനം ഉപദേശക സമിതി സെക്രട്ടറി അറിയിച്ചു.
date
- Log in to post comments