ഒറ്റപ്പെടുന്ന ബാല്യങ്ങള്‍ക്ക് കരുതലേകാം അവധിക്കാല ഫോസ്റ്റര്‍ കെയറിലൂടെ…
.
മാതാപിതാക്കളോ ബന്ധുക്കളോ കൂട്ടിക്കൊണ്ട് പോകുവാനില്ലാതെ വേനലവധി സമയത്ത് ഓര്‍ഫനേജുകളില്‍ ഒറ്റപ്പെട്ട് കഴിയേണ്ടി വരുന്ന കുട്ടികള്‍ക്ക് അവധിക്കാലത്ത് സ്വഭവനത്തില്‍ കരുതലേകുവാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആറ് വയസ്സിനു മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയുമാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ജില്ലയിലെ ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളില്‍ കഴിയുന്ന പൂര്‍ണ്ണ ആരോഗ്യമുള്ള കുട്ടികളെ മാത്രമേ ഇങ്ങനെ ഫോസ്റ്റര്‍ രക്ഷിതാക്കള്‍ക്ക് കൈമാറുകയുള്ളൂ. താത്പര്യമുള്ള കുടുംബങ്ങള്‍ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ അപേക്ഷ സമര്‍പ്പിക്കാം. വിശദമായ ഭവന സന്ദര്‍ശനവും സാമൂഹ്യപഠനവും നടത്തി മാത്രമേ ഉചിതമായ കുടുംബങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. വിശദവിവരങ്ങള്‍ക്ക് 8281899464
(കെ.ഐ.ഒ.പി.ആര്‍-250/18)
- Log in to post comments