വനിതാ ദിനാചരണം; ചിത്രരചനാ മത്സരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു
കാക്കനാട്: ഈ വര്‍ഷത്തെ വനിതാ ദിനാചരണത്തിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ് അടുത്തമാസം ഒന്ന് മുതല്‍ അഞ്ച് വരെ ജില്ലാതലത്തില്‍ നടത്തുന്ന ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. 'സ്ത്രീകളുടെ ആരോഗ്യവും വിദ്യാഭ്യാസവും സാമൂഹ്യപരവുമായ അവകാശ സംരക്ഷണത്തിനുള്ള മാര്‍ഗ്ഗങ്ങളും സംവിധാനങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം.
അപേക്ഷിക്കുന്നവരില്‍ നിന്നും അഞ്ച് ടീമുകളെ മത്സരത്തിനായി തെരഞ്ഞെടുക്കും. ഒരു ടീമിന് പരമാവധി 2000 രൂപ ചെലവഴിക്കാം. പെയിന്റ് മാത്രം സ്‌പോണ്‍സര്‍ഷിഷിപ്പിലൂടെ ലഭിക്കും. ചിത്രരചനയ്ക്ക് മുമ്പ് മത്സരാര്‍ത്ഥികള്‍ എറണാകുളം ജില്ലാ വനിതാ ശിശു വികസന ഓഫീസറില്‍ നിന്നും ഡിസൈനുള്ള അംഗീകാരം വാങ്ങണം. കക്ഷിരാഷ്ട്രീയം, മതം എന്നീ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നവ തള്ളിക്കളയുന്നതും ക്രിയാത്മക ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവ തെരഞ്ഞെടുക്കുന്നതുമാണ്. ഏറ്റവും മികച്ച ചിത്രരചനയ്ക്ക് 5000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കും. അപേക്ഷയും ഡിസൈനും ലഭിക്കേണ്ട അവസാന തീയതി ഈ മാസം 28. കൂടുതല്‍ വിവരങ്ങള്‍ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 9846789239.
- Log in to post comments