Post Category
ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ: ഡിവിഷന്‍ 61ല്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജില്ലാഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന് കീഴില്‍ ഡിവിഷന്‍ 61ന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. തേവര-പേരണ്ടൂര്‍ കനാല്‍, കോയിത്തറ തോട് എന്നിവിടങ്ങളിലെ തടസ്സങ്ങളും മാലിന്യങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. റെയില്‍വേയുടേത് ഉള്‍പ്പെടെ കാനകളുടെ ശുചീകരണവും പുരോഗമിക്കുന്നു. 1.14 കോടിരൂപ ചെലവ് കണക്കാക്കുന്ന വിവിധ പ്രവൃത്തികള്‍ പൂര്‍ത്തിയാകുമ്പോള്‍ എം.ജി റോഡ്, വി.ആര്‍.എം റോഡ്, ഷിപ്പ്‌യാര്‍ഡ് പരിസരം, ആലപ്പാട്ട് ക്രോസ്സ് റോഡ് എന്നീ പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരമാകും.
date
- Log in to post comments