കളക്ടേഴ്സ് @ സ്കൂള്‍ പദ്ധതി മുന്നേറുന്നു
കാക്കനാട് - വിദ്യാര്‍ത്ഥികളില്‍ വൃത്തിയുടെയും ശുചിത്വത്തിന്റെയും സംസ്കാരം രൂപപ്പെടുത്തുന്നതിനും മാലിന്യം തരംതിരിച്ച് സംസ്ക്കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനുമായി ജില്ലാ ഭരണകൂടവും ശുചിത്വമിഷനും സംയുക്തമായി വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ആവിഷ്കരിച്ച കളക്ടേഴ്സ് @ സ്കൂള്‍ പദ്ധതി മുന്നേറുന്നു. മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് കുറയ്ക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ ഇടപെടലിലൂടെ മാലിന്യം തരംതിരിച്ച് സൂക്ഷിച്ച് കൈമാറേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച സന്ദേശങ്ങള്‍ വീടുകളില്‍ എത്തിക്കുന്നതിനും കളക്ടേഴ്സ് @ സ്കൂള്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
മാലിന്യം വേര്‍തിരിച്ച് കൈമാറുന്നതിനുളള ശീലം വിദ്യാര്‍ത്ഥികളില്‍ രൂപപ്പെടുത്തുന്നതിനും അതിലൂടെ വസ്തുക്കളുടെ പരമാവധി പുനരുപയോഗവും പുന.ചക്രമണവും സാധ്യമാക്കി പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുന്ന ശുചിത്വ ശീലങ്ങള്‍ വിദ്യാര്‍ത്ഥികളിലൂടെ വീടിനും നാടിനും സമൂഹത്തിനും പകര്‍ന്ന് കൊടുക്കുക എന്നതിലേക്കാണ് കളക്ടേഴ്സ് @ സ്കൂള്‍ ലക്ഷ്യമിടുന്നത്.
ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകത്തക്ക രീതിയില്‍ വിദ്യാര്‍ത്ഥികളിലൂടെ വീടുകളിലേയ്ക്കും വീടുകളില്‍ നിന്ന് സമൂഹത്തിലേക്കും ശുചിത്വ സംസ്ക്കാരം പ്രചരിപ്പിക്കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ജില്ലയില്‍ 700 ഓളം സ്കൂളുകളില്‍ പദ്ധതി നടപ്പിലാക്കി. മാര്‍ച്ച് മാസത്തോടെ 100 ശതമാനം സ്കൂളുകളിലേക്കും വ്യാപിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്.
ഹരിതകേരള മിഷന്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ മിഷന് എന്നിവയും പദ്ധതിയുമായി സഹകരിക്കുന്നു.
- Log in to post comments