Post Category
എല്ലാ ജില്ലകളിലും കീമാതെറാപ്പി യൂണിറ്റ് സംസ്ഥാന ഉദ്ഘാടനം ഇന്ന്
സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ ആശുപത്രികളിലും പാലിയേറ്റിവ് കീമോതെറാപ്പി യൂണിറ്റ് തുടങ്ങുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഇന്ന് (ഫെബ്രുവരി 4) നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിര്‍വഹിക്കും. ഇതിനു പുറമെ ക്യാന്‍സര്‍ ദിനാചരണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ഇതിന്റെ ഭാഗമായി നിലമ്പൂര്‍ പീവീസ് ആര്‍ക്കേഡില്‍ രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.പി.മാരായ എം.ഐ.ഷാനവാസ്, പി.വി.അബ്ദുല്‍ വഹാബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സരിത ആര്‍.എല്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments